Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDFGovernment

പി​എം​ശ്രീ പ​ദ്ധ​തി അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് എ​ന്താ​യി; ഭ​രി​ക്കാ​ൻ ന​ട്ടെ​ല്ല് വേ​ണ​മെ​ന്ന് പി.​രാ​ജീ​വ്

കൊ​ച്ചി: പി ​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് മു​ൻ മ​ന്ത്രി പി. ​രാ​ജീ​വ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ​ദ്ധ​തി അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം അ​തേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വാ​ഗ്ദാ​ന​ങ്ങ​ൾ പ​റ​യാ​ൻ മാ​ത്ര​മ​ല്ല, അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട്ടെ​ല്ലും ഭ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ പി ​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മെ​മ്മോ​റ​ണ്ട​ത്തി​ൽ മാ​ത്ര​മാ​ണ് ഒ​പ്പു​വെ​ച്ചി​രു​ന്ന​ത്.

പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ച​തി​ന്‍റെ പേ​രി​ൽ ഒ​രു രൂ​പ​യു​ടെ ഫ​ണ്ടും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ് എ​സ് കെ ​ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഏ​തെ​ങ്കി​ലും സെ​ക്ര​ട്ട​റി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും രാ​ജീ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൽഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച മാ​തൃ​ക​യി​ൽ പ​ദ്ധ​തി നി​ർ​ത്തി​വെ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് നി​ല​വി​ലെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Latest News

Corehub Up